Popular Posts

May 29, 2011

in the name of social justice

കഴിഞ്ഞ 15 ദിവസമായി  നമ്മുടെ സംസ്ഥാനത്ത്  ഏറ്റവും കൂടുതല്‍ വ്യാകുലതയോടെ മുഖ്യധാര മാധ്യമങ്ങളും മതേതര ബുജികളും  ചര്‍ച്ച ചെയ്യുന്ന കാര്യമാണ് മന്ത്രിസഭയില്‍ ഉണ്ടാവേണ്ട  സാമുദായിക- സാമൂഹിക നീതി സംബന്ദിച്ചു ചര്‍ച്ചകള്‍.ഇതിന്റെ ഏറ്റവും വലിയ തമാശ എന്നുപറയുന്നത് കഴിഞ്ഞ ഇടതു മന്ത്രിസഭാ രൂപീകരണത്തില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചപോലും ഉയര്‍ന്നു വന്നിരുന്നില്ലെന്നതാണ്. പിന്നെ എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ ഒരു ബോധോദയം നമ്മുടെ ബുജികള്‍ക്കു ഉണ്ടായി.ഉത്തരം ലളിതം. മുസ്ലിം ലീഗിന്റെ അക്കൌണ്ടില്‍ നാല് മന്ത്രിമാരുണ്ടാവാന്‍ പോവുന്നു.മാണി കൊണ്ഗ്രെസില്‍ നിന്ന് വേറെ രണ്ടുമൂന്നു പേര്‍.ഇതിലെന്താണ് ഇത്ര വല്യ പുതുമ,  ഇത് പണ്ടു മുതലേ ഉള്ളകാര്യമല്ലേ എന്ന് ന്യമായും സംശയിക്കാം.എന്നാല്‍ ഇത്തവണ കാര്യം അല്പം വ്യത്യസ്തമാണ്. കാരണം ലീഗ് ശക്തിപ്പെട്ടു,കോണ്‍ഗ്രസ്‌ ആകട്ടെ 38 സാമജികരിലേക്ക് ചുരുങ്ങി. ഈ സാഹചര്യത്തില്‍ ലീഗ് എങ്ങാനും 5  മന്ത്രിമാര്‍ വേണം എന്നാ ആവശ്യത്തില്‍ ഉറച്ച്   നിന്നാല്‍ മുസ്ലിം സമുദായത്തിന്റെ  മന്ത്രി സഭയിലെ പവര്‍ വര്‍ധിക്കും.മാണി കൂടുതല്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടാല്‍ ക്രിസ്ത്യന്‍ സമുദായവും പ്രബലരാവും. ഇത് പല ഫ്യൂഡല്‍ മാടംബിമാര്‍ക്കും സഹിക്കാവുന്നതിലും  അപ്പുറമാവും.ഇത് തന്നെ സാമൂഹ്യ നീതിയുടെ പുതിയ രാഷ്ട്രീയം.  

No comments:

Post a Comment